വികസന കാഴ്‌ചപ്പാട്, ലക്ഷ്യങ്ങൾ
കൃഷി - ജലസേചനം
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാന സൌകര്യങ്ങള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പദ്ധതികൾക്കാണ് പ്രാദാന്യം നൽകിയിട്ടുള്ളത്. ജലലഭ്യതയുടെ കുറവ് കൃഷിയെ കാരാൻ എരുളപ്പെട്ടി ഗ്രാമപഞ്ചായത്ത് കാർഷിക മേഖലയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും മാ സ്വാധീനിച്ചിട്ടുണ്ട്. ആയതിന് പരിഹാരമാണ് നമ്മുടെ ലക്ഷ്യം വിവിധ തടയിണകൾ നിർമ്മിച്ച് ജലസ്രോതസ്സുകൾ സംരക്ഷ ക്കേണ്ടതുണ്ട്. വരൾചയ്ക്കെതിരെ മുൻകരുതൽ എടുക്കേണ്ടതുണ്ട്. ആയതിന് മറ്റ് വിഭവ ശ്രോതസ്സുകൾ സം കണ്ടെത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് നമുക്ക് പ്രവർത്തിക്കാം. നെൽകർ യോടൊപ്പം ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നിൻ്റെ ആവശ്യമാണ്. തെങ്ങുകൃഷിക്കും കഥ കൃഷിക്കും ആവശ്യമായ പദ്ധതികൾ തയ്യാറാക്കാം. അതൊടൊപ്പം ഇടവിളകളെ പ്രോത്സാഹിപ്പിക്കാനും കഴിയണം കാർഷിക മേഖലയുടെ അഭിവൃദ്ധി തന്നെയാണ് എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ അഭിവൃദ്ധി. നീർത്തടങ്ങളുടെ പി പാലന പദ്ധതികളിലൂടെ സുസ്തിര വികസനം വിഭാവനം ചെയ്യുന്നു. പച്ചക്കറി വികസനം, കിഴഞ്ഞ് വിള വ്യാപരം, ശേഖരങ്ങൾക്ക് പമ്പുസെറ്റുകൾ, പുല്ല് വെട്ടി യന്ത്രം നൽകൽ എന്നിവ ലക്ഷ്യമിടുന്നു.
മൃഗസംരംക്ഷണം പാലുൽപ്പാദനം വർദ്ധിപ്പിച്ച് മൃഗസമ്പത്ത് കുട്ടേണ്ട നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കൃഷി ഉപജീന്ന മാക്കി ജീവിതം നയിക്കുന്ന ജനതക്ക് ഉപകാരപ്രദമാകുന്ന ആടുവളർത്തൽ, പശുവളർത്തൽ, മുട്ടകോഴി എന്ന് തികൾക്ക് മുൻഗണന നൽകി നമ്മുടെ കാലി സമ്പത്തും പക്ഷിസമ്പത്തും വർദ്ധിപ്പിച്ച് ഉത്‌പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട് ആയതിന് ആവശ്യമായ പദ്ധതികൾക്ക് പഞ്ചായത്ത് മുൻഗണനാക്രമം നിശ്ചയിക്കുന്നതാണ്. തീറ്റപുൽകൃഷി വ്യാപിപ്പ ക്കുക, കറവപശു കാലിത്തീറ്റ ഉത്പാദനവും വിതരണവും വിതരണം ചെയ്യുക എന്നീ പദ്ധതികൾ ലക്ഷമിടുന്നു. പുതിയ മൃഗാശുപത്രി കെട്ടിടം നിർമ്മിക്കുക എന്നത് നമ്മുടെ ലക്ഷ്യമാണ്. പ്രാദേശിക സാമ്പത്തിക വികസനം
നല്ലൊരു വ്യവസായിക യൂണിറ്റിൻ്റെ അഭാവം പഞ്ചായത്തിൻ്റെ വികസനത്തെ ബാധിക്കുന്നു. ഒരു വ്യവസായ സംരംഭത്തിന്റെ പ്രാരംഭം കുറിക്കുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് നാം പ്രതിജ്ഞാബദ്ധമാണ്. ഏകദേശം മുപ്പത് ഏക്കർ ഭൂമി ഉപയോഗ്യമാക്കുന്ന പദ്ധതികൾക്കാണ് നാം പ്രാദാന്യം കൊടുക്കേണ്ടത്. ആയതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് വക പുറമ്പോക്ക് ഭൂമിയിൽ നിന്നും പത്തേ ക്കർ സ്ഥലം നൽകിയിട്ടുണ്ട്. വ്യവസായ ആവശ്യത്തിന് സർക്കാർ പഞ്ചായത്ത് വക സ്ഥലം വ്യവസായ സംരംഭകർക് തുറന്നിട്ടിരിക്കുന്നു.
ദാരിദ്ര ലഘൂകരണം
അടിസ്ഥാന സൗകര്യങ്ങളായ പാർപ്പിടം, കുടിവെള്ളം, പൂർണ്ണ ഉപയോഗ്യമായ ശൗചാലയങ്ങൾ എന്നിവ യുടെ പരിപൂർണ്ണ വികസനമാണ് നമ്മുടെ ലക്ഷ്യം. ചോർന്നൊലിക്കുന്ന വീടുകളിൽ നിന്നും വീടുപണിയുന്നതിന് സ്ഥല മന്വേഷിക്കുന്നവരിൽ നിന്നും മോചനം നേടുന്നതിന് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെടുത്തി പദ്ധതി തയ്യാ ക്കേണ്ടതുണ്ട്. ഭവനസമുച്ചയം പണിയുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്
പൂർണ്ണ ഉപയോഗയോഗ്യമായ ശൗചാലയങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. എസ്.സി. സങ്കേതങ്ങളിൽ ഇത്തരം പദ്ധതികൾക്ക് ഊന്നൽ കൊടുത്തിട്ടുള്ള വികസനപ്രവർത്തനങ്ങൾക്കാണ് പഞ്ചായത്ത് രൂപം നൽകിയിട്ടുള്ളത്. മഹാ ത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ദാരിദ്രനിർമ്മാർജ്ജനത്തിന് ഏറ്റവും വലിയ പദ്ധതിയായി വിലയിരുത്താൻ സാധിക്കു ന്നു. പഞ്ചായത്തിൽ നിന്നും നിരവധിപേർ ഈ മേഖലയിൽ ജോലിയിൽ ഏർപ്പെടുന്നു. ലൈഫ് ഭവനപദ്ധതിക്ക് വേണ്ടി 20% തുകയും ഭവനപുനരുദ്ധാരണപദ്ധതിക്ക് വേണ്ടി എകദേശം ഒരുകോടി രൂപയും ചിലവഴിക്കുന്നതിന് ഉദ്ദേശിക്കു ന്നു. ലൈഫ് ഭവനപദ്ധതി ഭൂരഹിത ഭവനരഹിതർക്ക് സ്ഥലം വാങ്ങുന്നതിനും ഭൂമി ഉള്ള ഭവനരഹിതർക്ക് ഭവനം നിർമ്മി ച്ചുനൽകുന്നതിനും സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് പഞ്ചായത്ത് പ്രതിജ്ഞാബന്ധമാണ്. പൊതുമരാ മത്ത്-ഊർജ്ജം ഗതാഗതയോഗ്യമായ റോഡുകൾ പൂർണ്ണസജ്ജമാക്കേണ്ടതുണ്ട്. നിരവധി റോഡുകൾ പഞ്ചായത്തിൽ ഉണ്ട് എങ്കിലും ഇനിയും ടാറിടാത്ത ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ പൂർണ്ണഗതാഗതയോഗ്യമാക്കിമാറ്റി പഞ്ചായ ത്തിൻ്റെ വികസനത്തിന് കുതിപ്പേകേണ്ടത് അത്യാവശ്യമാണ്. കുണ്ടന്നൂർ തുരുത്ത് പരിശീലനകേന്ദ്രം പൂർണ്ണ സജ്ജമാക്കേണ്ടത് ആവശ്യമാണ്. അവിടെ വ്യവസായ സംരംഭങ്ങൾ ആരംഭിക്കേണ്ടതും അനിവാര്യമാണ്. കുടിവെള്ളം എത്താത്ത മേഖലകളിൽ പൈപ്പ് ലൈൻ എക്സ്റ്റൻഷൻ നൽകി ആ മേഖലകളിൽ കുടിവെള്ളം എത്തിക്കാൻ നടപടി കൾ സ്വീകരിക്കാൻ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടേണ്ടതാണ്. എല്ലാ സ്ട്രീറ്റ് ലൈറ്റും എൽ.ഇ.ഡി. ആക്കുക എന്നതിനാണ് ഉർജ്ജരംഗത്ത് പ്രാമുഖ്യം നൽകുന്നത്.
വിദ്യാഭ്യാസം, സംസ്കാരം, കല, കായികം, യുവജനക്ഷേമം
രണ്ട് ഗവൺമെന്റ് എൽ.പി.സ്കൂൾ, അഞ്ച് എയ്‌ഡഡ് സ്‌കൂളുകളും ഒരു ഗവൺമെൻ്റ് ഹയർസെക്കന്ററി സ്‌കൂളും പഞ്ചായത്തിൽ നിലവിലുണ്ട്. കൂടാതെ 27 അംഗൻവാടികൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. ശോചനീയമായ അംഗൻവാടികൾക്ക് കെട്ടിടം നിർമ്മിക്കേണ്ടതും ഒരു അംഗൻവാടിക്ക് സ്ഥലവും കെട്ടിടവും അത്യാവശ്യമായി കണ്ടത്തേണ്ടതുണ്ട്. കലാകായിക രംഗത്ത് നിരവധി പ്രതിഭകൾ പഞ്ചായത്തിലുണ്ട് എങ്കിലും അവരുടെ വളർച്ചക്ക് ആവശ്യമായ പദ്ധതികളാണ് നാം കാണേണ്ടത്. പൊതുവിദ്യാഭ്യാസയജ്ഞത്തിലൂടെ നമ്മുടെ പഞ്ചായത്തിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തും. ആദുനിക രീതിയിലുള്ള ക്ലാസ്സ് മുറികളുടെ നിർമ്മാണവും സജീ കരണവും നാം ലക്ഷ്യമിടുന്നുണ്ട്. ബിരുധ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും, ലാപ്ടോപ്പും, സ്കൂൾവിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നാം മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളാണ്. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് പദ്ധതികൾ വിഭാവനം ചെയ്യുന്നു. വനിതാ വികസനം
വനിതാ വികസനം
വനിതാ സ്വയം തൊഴിൽ പരിശീലനകേന്ദ്രങ്ങൾ, വനിതകളുടെ വികസനത്തിന് സ്വയംപര്യാപ്‌തമായ തൊ ഴിൽ സംരംഭങ്ങൾ എന്നിവ ആരംഭിക്കേണ്ടതുണ്ട്. ആയതിന് കുടുംബശ്രീയെ ഉൾപ്പെടുത്തി ഗ്രൂപ്പടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനായി നമുക്ക് ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രി സുരക്ഷക്ക് ജാഗ്രതാ സമിതികൾ പുനസംഘടിപ്പിച്ച് കർമ്മനിരതമാക്കി പ്രവർത്തിക്കുന്നതിന് മുൻഗണന നൽകുന്നതാണ്. ജെൻഡർ റിസോർസ് സെന്റർ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതാണ്. കുടുംബശ്രീ ബാങ്ക് എന്ന ആശയം മുന്നോട്ട് വെക്കുന്നു.
പട്ടികജാതി വികസനം
ഇരുപത്തിയേഴ് എസ്.സി. സങ്കേതങ്ങൾ ഉള്ള പഞ്ചായത്തിൽ എല്ലാ വീടുകളിലും ശൗചാലയങ്ങൾ ഉണ്ട ങ്കിലും ശുചിത്വ കക്കൂസുകളുടെ അഭാവം ഇനിയും നിലനിൽക്കുന്നു. വാസയോഗ്യമായ വീടുകളുടെ അഭാവം നില നിൽക്കുന്നു. കൂടാതെ സമ്പൂർണ്ണ കുടിവെള്ളം, വൈദ്യുതി കോളനികളിൽ സമ്പൂർണ്ണ സ്ട്രീറ്റ് ലൈൻ യാഥാർത്ഥമാ ക്കിയിട്ടുണ്ട്.
സാമൂഹ്യനീതി
27 അംഗൻവാടികൾ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലുണ്ട്. എങ്കിലും 26 അംഗൻവാടികൾക്ക് മാത്രമാണ് സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ളത്. 1 അംഗൻവാടിക്ക് സ്ഥല ലഭ്യത ഉണ്ടെങ്കിലും കെട്ടിടനിർമ്മാണം പൂർത്തീകരി ച്ച് വരുന്നു. ഒരു അംഗൻവാടിക്ക് സ്ഥലവും കണ്ടെത്തേണ്ടതുണ്ട്. എല്ലാ അംഗൻവാടികൾക്കും വൈദ്യുത കണക്ഷൻ, ഗ്യാസ് കണക്ഷൻ, എന്നിവ ലഭ്യമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ചുറ്റുമതിൽ നിർമ്മാണം, അറ്റക്കുറ്റപണി എന്നിവ പൂർത്തീകരിക്കേണ്ടതുണ്ട്. അംഗൻവാടി അനുപൂരക പോഷകാഹാരം 500 കുട്ടികൾക്ക് നൽകുന്നുണ്ട്. ഏകദേശം നൂറ്റിയൻപതോളം ഗർഭിണികളായ സ്ത്രീകൾക്ക് പോഷകാഹാരവും അംഗൻവാടി മുഖേന വിതരണം ചെയ്യുന്നുണ്ട്. 3 അംഗൻവാടികൾക്ക് കുടിവെള്ള സൗകര്യം ലഭ്യമാക്കും. ബഡ്‌സ്‌സ് കൂൾ ഈവർഷം പ്രവർത്തനം ആരംഭിക്കും. പെൻഷൻ അദാലത്ത് സംഘടിപ്പിക്കും. അങ്ങനെ പഞ്ചായത്തിനെ സ മ്പൂർണ്ണ പെൻഷൻ പഞ്ചായത്താക്കി മാറ്റും. പെൻഷന് അർഹരായവരാരും പദ്ധതിയിൽ നിന്ന് ഉൾപ്പെടാതിരിക്കരു ത് എന്ന മുൻകരുതൽ പഞ്ചായത്ത് സ്വീകരിക്കുന്നുണ്ട്.
ആരോഗ്യം
ആരോഗ്യരംഗത്ത് ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റും ഒരു ആയുർവേദ ആശുപത്രിയും ഹോമിയോ ആശുപത്രിയും പ്രവർത്തിക്കുന്നു.കൂടാതെ 4 സബ്ബ് സെൻ്ററുകളും പ്രവർത്തിക്കുന്നു. സാന്ത്വന പരിപാലനരംഗത്ത് ഇവരുടെ സേവനം എടുത്ത് പറയേണ്ടതാണ്. പാലിയേറ്റീവ് യൂണിറ്റിന്റെ സാന്ത്വന പരിചരണത്തിന് ഒരു വാഹനത്തിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്. ആയത് പരിഹരിക്കുന്നതിന് സന്നദ്ധ സേവന രംഗത്തുള്ള സ്ഥാപനങ്ങളുടെ സേവനം പ്രതീക്ഷിക്കുന്നു. കിടത്തി ചികിത്സിക്കുന്നതകിനുള്ള സൗകര്യം ഒരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ആശുപത്രി കൾക്ക് ആവശ്യമായ മരുന്നുകൾ, ഉപകരണങ്ങൾ എന്നിവ നൽകികൊണ്ട് ആരോഗ്യരംഗത്ത് മാറ്റം വരുത്തേണ്ടതുണ്ട്. ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്നതിനും സമഗ്ര ആരോഗ്യപദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗനിർണ്ണ യക്യാമ്പ്, ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് എന്നിവ നടത്തുന്നതിനും നാം ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ആയുഷ് വെൽ നസിന്റെ ഭാഗമായി യോഗ ക്ലാസ്സ് നടത്തപ്പെടുന്നു. ആയതിന് ആവശ്യമായ സജ്ജീകരണങ്ങൾ പഞ്ചായത്ത് നട ത്തും. ജീവിത ശൈലി രോഗങ്ങളെകുറിച്ച് അവബോധനം നടത്തി എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ആ രോഗ്യ പഞ്ചായത്തായി പ്രഖ്യാപിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം ആയതിനായിട്ടുള്ള പ്രവർത്തനങ്ങൾക്ക് തുട ക്കം കുറിക്കും.
കുടിവെള്ളം -ശുചിത്വം
ഏവർക്കും കുടിവെള്ളം, ജല സുരക്ഷ പൊതു സുരക്ഷാ എന്നതാണ് നമ്മുടെ ലക്ഷ്യം. എല്ലാവർക്കും 8 വനം, എല്ലാവർക്കും എന്നും കുടിവെള്ളം എന്ന ലക്ഷ്യമാണ് നമുക്ക് കൈവരിക്കേണ്ടത്. ഇനിയും കുടിവെള്ളം എത്താത്ത മേഖലകളിൽ കുടിവെള്ളവും ഗാർഹിക കുടിവെള്ള കണക്ഷനാക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുന്നു. കിണർ റീ ചാർജ്ജ് ഹരിത മിഷൻ പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്നുണ്ട്. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഗ്വാസ് ക്രിമിറ്റോറിയം, അറവുശാല, മാലിന്യ സംസ്‌കരണ പ്ലാൻ്റ് എന്നിവ പൂർത്തീകരിക്കേണ്ടത് വികസന പ്രവർത്തനങ്ങളുടെ ആക്കം വർദ്ധിപിക്കും. അഴുക്കുചാൽ നിർമ്മാണം, പൊതുകിണർ ശുചീകരണം എന്നിവ പൂർത്തീകരിക്കേണ്ടതുണ്ട്. എന്റെ മാലിന്യം എന്ന ഉത്തരവാദിത്വ ബോദ്ധ്യം ജനങ്ങളെ ഉൾകൊള്ളിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. സർ ക്കാർ നിർദ്ദേശപ്രകാരം പ്ലാസ്റ്റിക് മാലിന്യം നിരോധിക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളതാണ്.
പൊതുഭരണം ധനകാര്യം
പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് സേവന ലഭ്യ കൃത്യതയോടെ ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇ. ഗവണേഴ്സിന്റെ ഭാഗമായി സേവനം വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് നമ്മുടെ ലക്ഷ്യം. വിരൽതുമ്പിൽ സേവ നം ലഭ്യമാക്കുക എന്നതാണ് നമ്മൾ ഉദ്ദേശിക്കുന്ന്. ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ നവീകരിക്കും. പഞ്ചായത്ത് ഓഫീസിന് പുതിയ അനക്സ‌് കെട്ടിട നിർമ്മാണം നമ്മൾ ലക്ഷ്യമിടുന്നുണ്ട്. സമഗ്രമായ പഞ്ചായത്തിൻ്റെ വികസനം ല ക്ഷ്യമാക്കിയാണ് നാം പ്രവർത്തിക്കുന്നത്. ആയതിന് കക്ഷി രാഷ്ട്രീയത്തിൻ്റെ വേലിക്കെട്ടുകൾ നമ്മെ ഭരിക്കുന്നില്ല. ജാതി-വർഗ-വർണ്ണ ചിന്തകൾ നമുക്കില്ല. ഒരു മനസ്സോടെ ഒറ്റകെട്ടായി വികസനം എന്ന സ്വപ്‌നം ലക്ഷ്യമാക്കി നമുക്ക് പ്രവർത്തിക്കാം.