ഒറ്റ നോട്ടത്തില്‍
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി ബ്ലോക്കില്‍ 32.12 ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്ത് എരുമപ്പെട്ടി പഞ്ചായത്ത് പ്രദേശം നീണ്ടു നിവർന്നു കിടക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 20 മീറ്റർ മുതൽ 100 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങൾ പഞ്ചായത്തിൽ കാണപ്പെടുന്നു. വടക്കാ ഞ്ചേരി പുഴ എരുമപ്പെട്ടി തെക്കുഭാഗം ചേർന്ന നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്നും തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നു. തിച്ചൂർ നീർത്തടം, നെല്ലുവായ് നീർത്തടം, മങ്ങാട് നീർത്തടം,ചിറ്റണ്ട നീർത്തടം, കോട്ടപ്പുറം നീർത്തടം, ചാത്തൻചിറ കാഞ്ഞിരക്കോട് നീർത്തടം എന്നീ പ്രധാന ആറു നീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. കന്നുകാലി വളർത്തൽ കഴിഞ്ഞാൽ മറ്റ് ഉപജീവന മാർഗ്ഗം കൃഷി തന്നെയാണ്, നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, വിവിധയിനം വാഴകൃഷി, പച്ചക്കറികൾ, റബ്ബർ എന്നിവ പ്രധാനകാർഷികവിളകളാണ്. ഇതിൽ ചെങ്ങാഴിക്കോടൻ നേന്ത്ര വാഴയ്ക്കുള്ള ഭൗമസൂചിക ലഭിച്ചത് എരുമപ്പെട്ടി പഞ്ചായത്തിനാണ്.
മുന്‍പ് സജീവമായ കരിങ്കൽ ക്വാറികൾ വ്യാപകമായി ഉണ്ടായിരുന്നു . ചിലയിടങ്ങളിൽ വെട്ടുകല്ല് മടകളും കാണപ്പെടുന്നു. ഗ്രാമപഞ്ചായത്തിൽ 27 പട്ടികജാതി സങ്കേതകങ്ങൾ നിലവിലുണ്ട്. എല്ലാ സങ്കേത ങ്ങളിലും ഓരോ കുന്നിൻറെ താഴ്‌വര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നു. 1932 ൽ എരുമപ്പെട്ടി തി രുഹൃദയ പള്ളി വകയായുള്ള മാർക്കറ്റ് സ്ഥാപിതമായി നിർമ്മല സ്‌കൂൾ ഇപ്പോൾ സ്ഥിതി ചെയ്യു ന്ന സ്ഥലത്താണ് ചന്ത നടക്കാറുള്ളത്. ആഴ്‌ചയിൽ ചൊവ്വയും ശനിയുമായിരുന്നു ചന്ത ദിവസങ്ങൾ കാർഷികോല്‌പന്നങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഈ ദിവസങ്ങളിൽ ചന്തയിൽ വിൽപ്പനയ്ക്കെത്തും. ഈ മാർക്കറ്റിൽ എല്ലാ വർഷവും തുലാമാസത്തിലെ ആദ്യ ശനി യാഴ്ച്‌ച നടന്നുവന്നിരുന്ന മഹാവാണ്യം ഏറെ പ്രസിദ്ധമാണ്. ഓരോ വർഷത്തേക്ക് ആവശ്യമായ എല്ലാവിധ സാധനങ്ങളും ജനങ്ങൾക്ക് മഹാവാണ്യ ദിവസത്തെ ചന്തയിൽ നിന്നും ലഭിക്കുമായിരുന്നു.
ഭൂപ്രകൃതി
പഴയ കൊച്ചി രാജ്യത്തിൽ പെട്ട സമയത്ത് മലയാളവർഷം 1094 ൽ കരിയന്നൂർ എന്ന പ ഞ്ചായത്ത് നിലവിൽ വന്നു. ക്രിസ്‌തുവർഷം 1961 ൽ പഞ്ചായത്തിൻ്റെ പേര് എരുമപ്പെട്ടി എന്നാക്കി മാറ്റി ധാരാളം മേച്ചിൽ സ്ഥലങ്ങളും കാടുകളും ചെറുകുന്നുകളും നിറഞ്ഞ പ്രദേശമായിരുന്ന തിനാൽ ജനങ്ങളുടെ അന്നത്തെ പ്രധാന ഉപജീവനമാർഗ്ഗം കാലി വളർത്തൽ ആയിരുന്നു. അതിൽ പ്രത്യേകിച്ച് എരുമവളർത്തൽ വ്യാപകരമായിരുന്നു. ആയതിനാൽ തന്നെ എരുമകളുടെ ഗ്രാമം എന്നർത്ഥം വരുന്ന എരുമപ്പെട്ടി എന്ന് പൂർവ്വികൾ നാമകരണം ചെയ്‌തു വിളിച്ചുവന്നു.
| തദ്ദേശ സ്വയംഭരണ സ്ഥാപനം | എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് |
| ജില്ല | തൃശ്ശൂർ |
| ജനസംഖ്യ | 29,834 (2011) |
| പുരുഷന്മാർ | 14,287 (2011) |
| സ്ത്രീകൾ | 15,547 (2011) |
| സാക്ഷരത നിരക്ക് | 94 ശതമാനം |
| പാര്ലിമെന്റ് മണ്ഡലം | ആലത്തൂര് |
| നിയമസഭ മണ്ഡലം | കുന്നംകുളം |
| ജില്ലാപഞ്ചായത്ത് ഡിവിഷന് | എരുമപ്പെട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള് | എരുമപ്പെട്ടി ,മങ്ങാട് ,കുണ്ടന്നൂര് ,തളി |
| താലൂക്ക് | തലപ്പിള്ളി,കുന്നംകുളം |
| വില്ലേജുകള് | ചിറ്റണ്ട -കോട്ടപ്പുറം ,നെല്ലുവായ് -കരിയന്നൂര് ,കാഞ്ഞിരക്കോട് ,പിലക്കാട്,തിച്ചൂര് |
| വിസ്തീർണ്ണം | 32.12 ച.കി.മീ. |
| വാർഡുകളുടെ എണ്ണം | 19 |
| എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ | 1.കരിയന്നൂർ നോർത്ത്,2.എരുമപ്പെട്ടി,3.പതിയാരം,4.കുട്ടഞ്ചേരി,5.മുരിങ്ങത്തേരി,6.മങ്ങാട്,7.ചാത്തംകുളം,8.എടക്കാട്,9.മുട്ടിക്കൽ,10.ചിറ്റണ്ട ,11.തൃക്കണപതിയാരം ,12.കുണ്ടന്നൂർ ചുങ്കം,13.കൊടുമ്പ്,14.കാഞ്ഞിരക്കോട്,15.കുണ്ടന്നൂർ സൗത്ത്,16.ആറ്റത്ര,17.കോട്ടപ്പുറം,18.നെല്ലുവായ് സൗത്ത്,19.കരിയന്നൂർ സൗത്ത് |
| ഭൂപ്രകൃതി | സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 20 മീറ്റർ മുതൽ 100 മീറ്റർ വരെ ഉയരം |
| പ്രധാന നദി | വടക്കാഞ്ചേരി പുഴ(കേച്ചേരി പുഴ) |
| പ്രധാന നീര്ത്തടങ്ങള് | തിച്ചൂർ , നെല്ലുവായ് , മങ്ങാട് , ചിറ്റണ്ട, കോട്ടപ്പുറം , ചാത്തന് ചിറ –കാഞ്ഞിരക്കോട് |
| പ്രധാന ഉപജീവനമാർഗ്ഗം | കന്നുകാലി വളർത്തൽ, കൃഷി |
| പ്രധാന കാർഷിക വിളകൾ | നെല്ല്, തെങ്ങ്, അടയ്ക്ക, കുരുമുളക്, വിവിധയിനം വാഴ, പച്ചക്കറി, റബ്ബർ |
| പ്രത്യേകത | ‘ചെങ്ങഴിക്കോടൻ’ വാഴപ്പഴത്തിന് ഭൗമസൂചിക (GI) അംഗീകാരം |
| പിൻകോഡ് | 680584 |
| പഞ്ചായത്ത് ഓഫീസ് | മങ്ങാട്, എരുമപ്പെട്ടി |