പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം എന്നിവയാണ് സ്റ്റാൻഡിങ് കമ്മിറ്റികള്‍ .സ്റ്റാൻഡിങ്...
ബിന്ദു ഗിരീഷ്
പ്രസിഡൻ്റ്
കൊടുംബില് മുരളി
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
രാജി സോമന്
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
വിവേക് വി വി
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
പ്രബിത ബാലകൃഷ്ണന്
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
പ്രദീപ്കുമാര്‍ പി എസ്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി ബ്ലോക്കില്‍ 32.12 ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്ത് എരുമപ്പെട്ടി പഞ്ചായത്ത് പ്രദേശം നീണ്ടു നിവർന്നു കിടക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 20 മീറ്റർ മുതൽ 100 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങൾ പഞ്ചായത്തിൽ കാണപ്പെടുന്നു. വടക്കാ ഞ്ചേരി പുഴ എരുമപ്പെട്ടി തെക്കുഭാഗം ചേർന്ന നെല്ലുവായ് വരെ പടിഞ്ഞാറോട്ടും അവിടെ നിന്നും തെക്ക് പടിഞ്ഞാറോട്ടും ഒഴുകുന്നു. തിച്ചൂർ നീർത്തടം, നെല്ലുവായ് നീർത്തടം, മങ്ങാട് നീർത്തടം,ചിറ്റണ്ട നീർത്തടം, കോട്ടപ്പുറം നീർത്തടം, ചാത്തൻചിറ കാഞ്ഞിരക്കോട് നീർത്തടം എന്നീ പ്രധാന ആറു നീർത്തടങ്ങൾ എരുമപ്പെട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. കന്നുകാലി വളർത്തൽ കഴിഞ്ഞാൽ മറ്റ് ഉപജീവന മാർഗ്ഗം കൃഷി തന്നെയാണ്, നെല്ല്, തെങ്ങ്, കവുങ്ങ്, കുരുമുളക്, വിവിധയിനം വാഴകൃഷി, പച്ചക്കറികൾ, റബ്ബർ എന്നിവ പ്രധാനകാർഷികവിളകളാണ്. ഇതിൽ ചെങ്ങാഴിക്കോടൻ നേന്ത്ര വാഴയ്ക്കുള്ള ഭൗമസൂചിക ലഭിച്ചത് എരുമപ്പെട്ടി പഞ്ചായത്തിനാണ്.മുന്‍പ് സജീവമായ കരിങ്കൽ ക്വാറികൾ വ്യാപകമായി ഉണ്ടായിരുന്നു . ചിലയിടങ്ങളിൽ വെട്ടുകല്ല് മടകളും കാണപ്പെടുന്നു....